ആലപ്പുഴ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവിനെത്തുടർന്ന് ജില്ലയിൽ ഇന്നലെ പല ഓഫീസുകളിലും ഹാജർനില ഉയർന്നു. ഓരോ ഓഫീസിലും 33 ശതമാനം ജീവനക്കാർ എത്തിയാൽ മതിയെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ ഇന്നലെ 40-60 ശതമാനം ജീവനക്കാർ ഹാജരായി.
പൊലീസ് പരിശോധന അത്രകണ്ട് ഇന്നലെ ശക്തമായിരുന്നില്ല. അതുകൊണ്ടുതന്നെ റോഡിൽ സാമാന്യ തിരക്കും അനുഭവപ്പെട്ടു. ഇന്നലെ ഒറ്റ അക്ക നമ്പരുള്ള വാഹനങ്ങൾക്കായിരുന്നു അനുമതി. പക്ഷേ, ഇരട്ട അക്ക വാഹനങ്ങളും നിരത്തിലിറങ്ങി.