കായംകുളം: കായംകുളം നഗരസഭ പതിനാറാം വാർഡി മുഴുവൻ താമസക്കാർക്കും കോട്ടൻ മാസ്ക് വിതരണം ചെയ്തു . വാർഡ് കൗൺസിലർ പാലമുറ്റത്ത് വിജയകുമാറിന്റെ കൊവിഡ് ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാസ്ക് വിതരണം .ആശാ വർക്കർ സിന്ധു, വോളണ്ടിയർമാരായ വേണുകുമാർ,ശരത് ശങ്കരൻ ,രതീഷ്, അഭിലാഷ് വിനു സുന്ദരൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.