ആലപ്പുഴ:ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സ്റ്രുഡിയോകൾ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആൾകേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷൻ കറ്റാനം യൂണിറ്റ് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്ഷേമനിധി ആവശ്യങ്ങൾക്കും മറ്റുമായി ഫോട്ടോകൾ വേണ്ട സമയമാണ് ഇത്. വിവാഹവും മറ്റു ചടങ്ങുകളും നടക്കാത്ത സാഹചര്യത്തിൽ സ്റ്റുഡിയോ കൾ കൂടി അനിശ്ചിതമായി അടച്ചിടുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.