കറ്റാനം: ലോകഭൗമ ദിനത്തിന്റെ ഭാഗമായി സി പി എം കറ്റാനം 11-ാം വാർഡ് ബി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് നൽകുന്നതി​ന്റെ വിതരണോദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി ജയദേവ് നിർവഹിച്ചു. നികേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ആർ രാജീവ്‌, ആർ.ഗംഗാധരൻ, കെ. ദീപ, കെ. ജി. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.