മാവേലിക്കര: കണ്ണാട്ടുമോടി മേഖലയിൽ സജീവമായിരുന്ന കുരങ്ങിനെ വീട്ടുവളപ്പിൽ ചത്ത നിലയിൽ കാണ്ടെത്തി. കല്ലുംപുറത്ത് റോയിയുടെ പുരയിടത്തിൽ ഇന്നലെ രാവിലെ അവശനിലയിലാണ് കുരങ്ങിനെ ആദ്യം കാണുന്നത്. വാത്തികുളം മൃഗാശുപത്രിയുടെ ചുമതലയുള്ള ഡോ.ആർ.ശ്രീലേഖ സ്ഥലത്തെത്തിയപ്പോഴേക്കും കുരങ്ങ് ചത്തു. വനംവകുപ്പിന്റെ റാപിഡ് റസ്പോൺസ് ടീം ഡെപ്യൂട്ടി റേഞ്ചർ ടി.ലിഥേഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കുരങ്ങിനെ റാന്നി കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുരങ്ങിന്റെ പോസ്റ്റ്മോർട്ടം നടത്തും.