ഹരിപ്പാട്: കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർത്ഥികളായ സഹോദരൻമാർ തങ്ങളുടെ സമ്പാദ്യ കുടുക്കകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഹരിപ്പാട് വെട്ടുവേനി ഉഴത്തിൽ അലക്സ് സൂസന്നാ രാജ് ദമ്പതികളുടെ മക്കളായ അലനും അഖിലുമാണ് 4380രൂപ സംഭാവന നൽകിയത്. അലൻ 10-ാം ക്ലാസ് വിദ്യാർത്ഥിയും അഖിൽ 7-ാം ക്ലാസ് വിദ്യാർത്ഥിയുമാണ്. വീട്ടിൽ ചെറുജോലികൾ ചെയ്യുമ്പോൾ ലഭിച്ചതുകയും വിഷു കൈനീട്ടം ലഭിച്ച തുകയും പഠനാവശ്യത്തിനായി വഞ്ചിയിൽ സൂക്ഷിക്കുകയാണ് ചെയ്തത്. സി. പി.എം ജില്ലാ സെക്രട്ടറിയറ്റംഗം എം. സത്യപാലനെ തുക ഏല്പിച്ചു. സി.പി.എം. കാർത്തികപ്പള്ളി ഏരിയാ സെക്രട്ടറി. വി. കെ സഹദേവൻ. എൽ. സി. അംഗം. ബിജു. ജയമോഹൻ എന്നിവർ പങ്കെടുത്തു.