ഹരിപ്പാട്: യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിനു മുൻപിൽ സുഹൈൽ വധശ്രമക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ധർണ നടത്തി. കെ. എസ്‌ ഹരികൃഷ്ണൻ, വിഷ്ണു ആർ. ഹരിപ്പാട്, ഷാഹുൽ ഉസ്മാൻ, നിധീഷ് പള്ളിപ്പാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത്‌ നീക്കി. അഡ്വ. വി. ഷുക്കൂർ, എം. സജീവ്, നാഥൻ, അമ്പാടി, വൈശാഖ്, ഷാനിൽ സാജൻ എന്നിവർ നേതൃത്വം നൽകി.