അമ്പലപ്പുഴ:ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിനും സുഹൃത്തുക്കൾക്കും നേരെയുണ്ടായ ആക്രമണത്തെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അപലപിച്ചു.വിശക്കുന്നവർക്കായി പൊതിച്ചോറ് നൽകിയ ചെറുപ്പക്കാരെ അതിക്രൂരമായി ആക്രമിക്കുന്നത് പൈശാചികമായ നടപടിയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.