ആലപ്പുഴ: വ്യാപാരികളിലും ഉപഭോക്താക്കളിലും കെട്ടിക്കിടക്കുന്ന
രണ്ടു മാസത്തിലേറെ പഴക്കമുള്ള മുഴുവൻ സിമന്റും കമ്പനികളെ കൊണ്ട് തിരിച്ചെടുപ്പിക്കാൻ
സർക്കാർ ഇടപെടണമെന്ന് കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പഴയ സിമന്റിന്റെ
ഉപയോഗം നിർമ്മിതികളുടെ ഗുണമേന്മ കുറയ്ക്കും. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സിമന്റ് വില വർദ്ധിപ്പിച്ച ഉത്പാദക അസോസിയേഷന്റെ തീരുമാനം ക്രൂരമാണ്.
മലബാർ സിമന്റിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും സിമന്റ് ഇറക്കുമതി ചെയ്യാനും സർക്കാർ പദ്ധതി തയാറാക്കണമെന്നും കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.