ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇനിയും നിരീക്ഷണത്തിലുള്ളത് 1335 പേർ. കഴിഞ്ഞ ദിവസത്തേക്കാൾ് 520 പേർ കുറവാണ് ഇന്നലെ ഉണ്ടായത്. ഇന്നലെ പുതുതായി മൂന്ന് പേരെകൂടി നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇതോടെ ആശുപത്രികളിലെ ഐസൊലേഷനിൽ നിരീക്ഷണത്തിൽ ഉള്ളവർ ആറായി. നാലു പേർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും രണ്ട്പേർ ആലപ്പുഴ ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നത്. 33 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്.