ambala

അമ്പലപ്പുഴ : അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ നാലുപാടം പാടശേഖരത്തിലെ നെല്ല് ഉടൻ സംഭരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം .വി ഗോപകുമാർ ആവശ്യപ്പെട്ടു. ഇവിടെ കൊയ്ത്തു കഴിഞ്ഞിട്ട് രണ്ടാഴ്ചക്കാലമായിട്ടും നെല്ലുസംഭരിക്കാത്തതിനാൽ ആയിരത്തോളം ടൺ നെല്ല് വേനൽ മഴയിൽ പാടത്ത് കിടന്ന് നശിക്കുന്ന സ്ഥിതിയാണുള്ളതെന്നും ഇന്നലെ പാടശേഖരം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. വാസുദേവൻ, അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ, മണികണ്ഠൻ, അജി ചന്ദ്രൻ, ബാബു, സുജിത്ത്, സി ,സുമേഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.