ആലപ്പുഴ: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അദ്ധ്യാപകരും ജീവനക്കാരും അവരുടെ കഴിവിന്റെ പരമാവധി തുക സംഭാവനയായി നല്‍കുമെന്ന നിർദ്ദേശത്തെ അംഗീകരിക്കാതെ ഒരു മാസത്തെ ശമ്പളം നിർബന്ധ രൂപേണ പിരിച്ചെടുക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാറും ജനറൽ സെക്രട്ടറി എസ്.മനോജും അറിയിച്ചു