ചേർത്തല:നെടുമ്പ്രക്കാടുള്ള കയർ കയ​റ്റുമതി സ്ഥാപനത്തിലേക്ക് മഹാരാഷ്ട്രയിൽ നിന്നും കയറുൽപ്പന്നങ്ങളുമായി ലോറിയെത്തിയത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കി.പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ചേർത്തല നഗരസഭയും ആരോഗ്യവിഭാഗവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.വണ്ടി എങ്ങനെയെത്തിയെന്നതിനെ കുറിച്ച് അധികൃതർ അന്വഷിച്ചു വരുകയാണ്.മഹാരാഷ്ട്രയിൽ നിന്നും ഒരുമാസം മുമ്പ് പുറപ്പെട്ടവണ്ടിയാണിതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.ഡ്രൈവറെയും ഇയാളുമായി സമ്പർക്കം പുലർത്തിയതായി വിവരം ലഭിച്ച നാലുപേരെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി.വാഹനവും 14 ദിവസത്തിനുശേഷം വിട്ടുകൊടുത്താൽമതിയെന്നാണ് തീരുമാനം.കമ്പനി പ്രവർത്തനം മേയ് 3 വരെ നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകിയതായും ആരോഗ്യ വിഭാഗം അറിയിച്ചു.സംഭവത്തെപ്പറ്റി വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്ന് തഹസിൽദാർ ആർ.ഉഷയും മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫും പറഞ്ഞു.