പൂച്ചാക്കൽ : ഫോൺ ഇല്ലാത്തവർക്ക് റേഷൻ സാധനങ്ങൾ വാങ്ങുന്നതിലുണ്ടായിരുന്ന തടസം എം.എൽ.എ ഇടപെട്ട് നീക്കി.
ഫോണിൽ വരുന്ന ഒ.ടി.പി നമ്പർ ഇ പോസ് മെഷീനിൽ എന്റർ ചെയ്താലേ റേഷൻ വാങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. ഫോൺ ഇല്ലാത്തവർക്കും സിം നഷ്ടമായവർക്കും ഇതുമൂലം റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ജനങ്ങളുടെ ഈ പ്രയാസം റേഷൻകട സന്ദർശിച്ച് ബോദ്ധ്യപ്പെട്ട ഷാനിമോൾ ഉസ്മാൻ എം.എൽ. എ താലൂക്ക് സപ്ളൈ ഓഫീസറെ വിവരം ധരിപ്പിച്ചു. തുടർന്നാണ് ഇ പോസ് മെഷീനിൽ മാനുവലായി എന്റർ ചെയ്യാൻ ടി.എസ്.ഒ ഉത്തരവിറക്കിയത്. പഞ്ചായത്തംഗം എസ്.രാജേഷ്, അബ്ദുൾ ജബ്ബാർ എന്നിവരും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.