ചേർത്തല: ഭരണിക്കാവിൽ ഭക്ഷ്യവിതരണത്തിലെ ക്രമക്കേട് ചോദ്യംചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി ചേർത്തല ഡിവൈ.എഫ്.പി ഓഫീസ് ഉപരോധിച്ചു.കെ.പി.സി.സി നിർവാഹകസമിതിയംഗം എസ്.ശരത്,നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി.വിമൽ,ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ.രൂപേഷ്,അരുൺകുറ്റിക്കാട്,ആർ.രവിപ്രസാദ്,വിവേക് പ്രകാശ് എന്നിവർ നേതൃത്വം നൽകി.