ചേർത്തല: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവത്തിനും കമ്യൂണി​റ്റി കിച്ചണിലെ രാഷ്ട്രീയ വിവേചനത്തിനുമെതിരെ ബി.ജെ.പി കടക്കരപ്പള്ളി പഞ്ചായത്ത് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തും.ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ,എം.എസ്. ഗോപാലകൃഷ്ണൻ,എസ്. പത്മകുമാർ,സാനു സുധീന്ദ്രൻ,അരുൺ കെ.പണിക്കർ എന്നിവർ സംസാരിക്കും,