vadakkal

ആലപ്പുഴ : കൊവിഡ് 19 മൂലം പ്രതിസന്ധിയിലായ വ്യവസായികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് വാടയ്ക്കൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് പി.വി. രാജകുമാർ മന്ത്രി ഇ.പി. ജയരാജന് നിവേദനം നൽകി. വാടയ്ക്കൽ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് പ്ളോട്ടിലുള്ള മൂന്ന് സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാം ലോക്ഡൗൺ പ്രഖ്യാപിച്ച നാൾമുതൽ അടഞ്ഞുകിടക്കുകയാണ്. ബാങ്ക് വായ്പാ തിരിച്ചടവിൽ സാവകാശമോ ഇളവോ അനുവദിക്കുക, അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിലുണ്ട്.