തുറവൂർ: എൻ.എൻ ഡി.പി. യോഗം പുത്തൻചന്ത ഭാരതവിലാസം 765-ാം ശാഖയുടെ കീഴിലെ 6 കുടുംബ യൂണിറ്റുകളിലെയും കിടപ്പു രോഗികൾക്കും നിർദ്ധനരായ കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡൻ്റ് ഷിബുലാൽ, സെക്രട്ടറി റെജി പുത്തൻചന്ത, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പി.പത്മകുമാർ, ദേവദാസ് , മണിയൻ ,ചന്ദ്രബോസ് തുടങ്ങിയവർ നേതൃത്വം നൽകി.