മാവേലിക്കര: ബി.ജെ.പി തെക്കേക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ കുറത്തികാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആദരിച്ചു. ഡോക്ടർ വിവേക്, ഹെൽത്ത് സുപ്രണ്ട് വിനോദ്, ലേഡി ഹെൽത്ത് സുപ്രണ്ട് ചിത്രഭായി, ഹെഡ് നേഴ്സ് രമാദേവി, ഹെഡ് ഇൻസ്‌പെക്ടർ ഹരികുമാർ എന്നിവരെ ബി.ജെ.പി പഞ്ചായത്ത് കമ്മി​റ്റി പ്രസിഡന്റ് സുധീഷ് ചങ്കൂർ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി വിനീത് ചന്ദ്രൻ, മണ്ഡലം ഉപാദ്ധ്യക്ഷ അംബിക ദേവി, ജില്ലാ കമ്മി​റ്റി അംഗം പ്രദീപ് കുറത്തികാട്, വൈസ് പ്രസിഡന്റ് ബിജു ജോൺ ഫിലിപ്പ്, ഉണ്ണികൃഷ്ണക്കുറുപ്പ്, യുവമോർച്ച മണ്ഡലം സെക്രട്ടറി അനൂപ് വരേണിക്കൽ, അഭിഷേക്, മുരളീ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.