മാവേലിക്കര: മഹാരാഷ്ട്രയിൽ പാൽഘാർ ജില്ലയിൽ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി മാവേലിക്കരയിൽ വായമൂടിക്കെട്ടി പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ, മുനിസിപ്പൽ നേതാക്കളായ കെ.പി.മുരളി, വി.മനോജ്, പി.അശോക് കുമാർ, കെ.ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.