മാവേലിക്കര: സ്ത്രീ പീഢനക്കേസിൽ ആരോപണ വിധേയനായ അഡ്വ.മുജീബ് റഹ്മാനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തിരിക്കുന്ന പരാതി ചലഞ്ച് എന്ന പരിപാടിയുടെ ഉദ്ഘാടനം ഡി.ജി.പിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് പരാതി അയച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശികുമാർ നിർവഹിച്ചു.
ഓച്ചിറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉള്ള കേസിൽ അറസ്റ്റ് വൈകുന്നത് പ്രതിഷേധാർഹമാണ്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് മേധാവിക്ക് ആയിരങ്ങൾ പരാതി അയക്കുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വി.സുശികുമാർ പറഞ്ഞു.