കുട്ടനാട്: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ തൊഴിലാളികളിൽ ഒരാൾ കൂടി മരിച്ചു. പുളിങ്കുന്ന് കിഴങ്ങാട്ടുതറയിൽ സരസമ്മ (56) ആണ് ഇന്നലെ രാവിലെയോടെ മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെഎണ്ണം ഏഴായി. ആലപ്പുഴമെഡിക്കൽ കോളേജ്ആശുപത്രിയിൽചികിത്സയിലായിരുന്ന സരസമ്മയെ വിദഗ്ദ്ധചികിത്സക്കായി കോട്ടയത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പുളിങ്കുന്ന് കരിയിൽചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ്(52), കന്നിട്ടച്ചിറ ബിന്ദു സതീശൻ(42), മുപ്പതിൽചിറചാക്കോചാണ്ടിയുടെ മകൻ ജോസഫ്ചാക്കോ(റെജി50),മലയിൽ പുത്തൻവീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു(30),കിഴക്കേച്ചിറയിൽ കുഞ്ഞുമോൾ(55), കണ്ണാടി ഇടപ്പറമ്പിൽ സുരേന്ദ്രൻപിള്ളയുടെ ഭാര്യ വിജയമ്മ(56)എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ . പുളിങ്കുന്ന് പുരയ്ക്കൽ തങ്കച്ചൻ, സഹോദരപുത്രൻ ബിനോച്ചൻ എന്നിവരുടെ ഉമസ്ഥതയിലുള്ള പടക്കനിർമ്മാണ ശാലയിൽ മാർച്ച് 20ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സരസമ്മയുടെ സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ഹരിദാസ്. മക്കൾ: സൗമ്യ, നിമ്യ, നീതു. മരുമക്കൾ: ബിജു സിദ്ധു, അജിത്ത്.