തുറവൂർ: ബി.ജെ.പി. കുത്തിയതോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ, ലോക്ക് ഡൗണിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് നമോ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ ദിനേഷ് കുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ആർ.ഹരീഷ്, ജന:സെക്രട്ടറി ആർ ബിജു,അജേഷ് അശോകൻ, സനീഷ് എന്നിവർ നേതൃത്വം നൽകി.