ഹരിപ്പാട്: ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെടുത്തു.ആറാട്ടുപുഴ തറയിൽകടവ് ജംഗ്ഷന് കിഴക്ക് പീലിംഗ് ഷെഡിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന കോടയാണ് തൃക്കുന്നപ്പുഴ പൊലീസ് കണ്ടെടുത്ത് നശിപ്പിച്ചത്. പ്രതികളെ കണ്ടെത്താനായില്ല. എസ്.ഐ.ആനന്ദബാബു, എ.എസ്.ഐ. സുനിൽ കുമാർ, സി.പി.ഒ മാരായ സജ്ജാദ്, സന്തോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.