തുറവൂർ: കടക്കരപ്പള്ളി പഞ്ചായത്തിന്റെ ജനകീയ അടുക്കളയിലേക്ക് കെ.എസ്.എസ്.പി.യു.കടക്കരപ്പള്ളി യൂണിറ്റ് സാമ്പത്തിക സഹായം നൽകി.യൂണിറ്റ് പ്രസിഡൻറ് ഡി .ശൗരി പഞ്ചായത്ത് പ്രസിഡൻറ് പത്മിനി പങ്കജാക്ഷന് തുക കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശശിധരൻ, യൂണിയൻ ജോ. സെക്രട്ടറി വി.വി.സുദർശനൻ, സെക്രട്ടറി ബി.തുളസീധരൻ എന്നിവർ പങ്കെടുത്തു.