ആലപ്പുഴ : കമ്മ്യൂണി​റ്റി കിച്ചണുകൾ വഴി ജില്ലയിലെ പഞ്ചായത്തുകളിൽ ബുധനാഴ്ച 10746 പേർക്ക് ഉച്ചഭക്ഷണം നൽകിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം.ഷഫീഖ് അറിയിച്ചു. ഇതിൽ 409 അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടും. 9035 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്.

നഗരസഭകളുടെ കീഴിൽ ജില്ലയിൽ 3827 പേർക്ക് ഉച്ചഭക്ഷണം നൽകിയതായി നഗരസഭകളിലെ കമ്മ്യൂണി​റ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 2528 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്.