തുറവുർ: വാറ്റുചാരായവും കോടയു മായി രണ്ടു പേരെ കുത്തിയതോട് പൊലീസ് പിടികൂടി .തുറവൂർ പഞ്ചായത്ത് 11-ാം വാർഡിൽ വളമംഗലം തെക്ക് കരിമാന്തറ നികർത്തിൽ ബിനീഷ് (31) ,അയൽവാസി പണ്ടാരപാട്ടത്തിൽ വീട്ടിൽ അജിമോൻ (49) എന്നിവരാണ് പിടിയിലായത്. പഴമ്പിള്ളി കാവിലെ ഇരുവരുടെയും വീട്ടിൽ നിന്ന് 3 ലിറ്റർ ചാരായവും , 10 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി കുത്തിയതോട് സി.ഐ. വൈ.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.