തുറവൂർ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസികളായ സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയിൽ ഇരു കൂട്ടർക്കുമെതിരെ കുത്തിയതോട് പൊലീസ് കേസെടുത്തു. കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് കുന്നേൽ ഷീബ സുരേഷ്, ഷീല, സമീപവാസിയായഅമ്പാട്ടു തറ ബോധിനി, ഇവരുടെ മക്കളായ നിവേദിത, ഹരിത എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.സമൂഹ മാദ്ധ്യമങ്ങളിൽ സംഭവം വൈറലായിരുന്നു. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ആർ.ഡി.ഒ.യുടെ ഇടപെടലിനെ തുടർന്ന് ഷീബയ്ക്ക് ബോധിനിയുടെ പുരിയിടത്തിലൂടെ ഒരു മീറ്റർ വഴി നൽകി പ്രശ്നം താല്ക്കാലികമായി പരിഹരിച്ചിരുന്നു