കായംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസനെ ആക്രമിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.നൗഫൽ ആവശ്യപ്പെട്ടു. ഇന്ന് വെള്ളിയാഴ്ച മങ്ങാരം ജംഗ്ഷൻ മുതൽ കായംകുളം വരെ കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിൽപ്പ് സമരം സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സൽമാൻ പൊന്നേറ്റിൽ പറഞ്ഞു