ആലപ്പുഴ: ജില്ലയിലെ വിവിധ റോഡുകൾക്കരികിലെ അനധികൃത കച്ചവടങ്ങൾ ഉടൻ ഒഴിപ്പിക്കുന്നതിന് ജില്ല കളക്ടർ ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും പകർച്ചവ്യാധി നിയന്ത്റണ നിയമപ്രകാരവും നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.