ആലപ്പുഴ: ഡെങ്കിപ്പനിക്കെതിരെ 'ഈഡിസേ വിട' എന്ന പേരിൽ ഉറവിട നശീകരണ ബോധവത്കരണ കാമ്പയിൻ ഇന്ന് നടക്കും. വേനൽമഴ ലഭിക്കുന്ന സാഹചര്യത്തിൽ കൊതുകുവളരാനുളള സാഹചര്യം വർദ്ധിച്ചിരിക്കുകയാണ്. കൊതുകു വളരാനുളള സാധ്യതകൾ വീടുകളിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.