photo-

ചാരുംമൂട് : പുതുതായി രൂപീകരിച്ച, എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ ഓഫീസ് ചാരുംമൂട് എസ് എൻ ഹോസ്പിറ്റൽ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം നിർവഹിച്ചു . യൂണിയൻ കൺവീനർ ബി സത്യപാൽ , വൈസ് ചെയർമാൻ ആർ രഞ്ജിത് , കമ്മറ്റിഅംഗങ്ങളായ ചന്ദ്രബോസ് , എസ് എസ് അഭിലാഷ് മാവേലിക്കര യൂണിയൻ കൺവീനർ സിനിൽ മുണ്ടപ്പള്ളി എന്നിവർ പങ്കെടുത്തു.