ആലപ്പുഴ : കൊവിഡ് പശ്ചാത്തലത്തിൽ നിശ്ചലമായ ടൂറിസം മേഖലയിലെ ജീവനക്കാർക്ക് സർക്കാർ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു ആവശ്യപ്പെട്ടു. ഈ മേഖലയിലെ ഹൗസ് ബോട്ട് , ടൂർ ഓപ്പറേ​റ്റർമാർ , റിസോർട്ടുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ടൂറിസം മേഖലയിൽ ക്ഷേമനിധി ബോർഡ് ഇല്ലാത്തതിനാൽ സർക്കാർ പ്റഖ്യാപിച്ച ധനസഹായം ഇവർക്ക് ലഭിച്ചിട്ടില്ല. സംരംഭകർ എടുത്തിട്ടുള്ള ലോണുകൾക്ക് ഒരു വർഷത്തെ പലിശ രഹിത മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.