അമ്പലപ്പുഴ : ഭാര്യയുടെ കബറടക്കം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ ഭർത്താവും മരിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് പത്താം വാർഡിൽ പുതുമനക്കുളം ( പള്ളിവെളി) വീട്ടിൽ മുഹമ്മദ് കുഞ്ഞ് (84), ഭാര്യ സാറ ഉമ്മ (74) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ മരിച്ച സാറ ഉമ്മയുടെ കബറടക്കം 11ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദിൽ നടന്നു. ഉച്ചക്ക് ഒന്നോടെ മുഹമ്മദ് കുഞ്ഞും (84) മരിച്ചു. ഇരുവരും രണ്ടാഴ്ചക്കാലമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും, ഒരാഴ്ച മുമ്പ് മുഹമ്മദ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു. സാറ ഉമ്മയെ ഇന്നലെ പുലർച്ചെ 3 ഓടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചെങ്കിലും രാവിലെ 9 ഓടെ മരിക്കുകയായിരുന്നു. മക്കൾ: അഹമ്മദ് ഇക്ബാൽ, ജമീല, നൂർജഹാൻ, ആമിന. മരുമക്കൾ:സലീന, അൻസാരി, എം.നൗഷാദ്, ബി. നൗഷാദ്.