ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടരുവാൻ അനുവദിച്ച സാഹചര്യത്തിൽ നഗരത്തിലെ പെയിന്റ്, ഹാർഡ് വെയർ, സാനിട്ടറി, ഇലക്ട്രിക്കൽസ്, അലുമിനിയം, സിമന്റ് തുടങ്ങിയവ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കുവാൻ അനുവദിക്കണമന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് യൂണിറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതായി യൂണിറ്റ് പ്രസിഡന്റ് ബി.മൂഹമ്മദ് നജീബ് അറിയിച്ചു.