അമ്പലപ്പുഴ:വിൽപ്പനക്കായി കൊണ്ട് വന്ന പഴകിയതും ചീഞ്ഞതുമായ 500 കിലോഗ്രാം മത്തി ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങൾ പിടികൂടി.പുറക്കാട് പഴയങ്ങാടി കെ.എൻ.എച്ച് ഐസ് പ്ലാന്റിൽ കൊച്ചിയിൽ നിന്നും എത്തിച്ച മത്തിയിൽ ഐസ് നിറക്കുന്നതിനിടെയാണ് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ ചിത്രാ മേരി, ജിഷാ എന്നിവരുടെ നേതൃത്വ ത്തിൽ എത്തിയ സംഘം പരിശോധന നടത്തിയത്. ഈ മത്സ്യം മാസങ്ങൾ പഴക്കമുള്ളതാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് മത്സ്യവ്യാപാരിക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരവും പൊതു ആരോഗ്യ പരിപാലന നിയമ പ്രകാരവും കേസ് എടുത്തു