അമ്പലപ്പുഴ: മഹാരാഷ്ട്രയിൽ രണ്ട്സന്യാസിശ്രേഷ്ഠൻമാരെ പൈശാചികമായി കൊലപ്പെടുത്തിയത് സനാതന സംസ്ക്കാരത്തോടുള്ള വെല്ലുവിളിയാണെന്ന് സ്വാമി വേദാമ്യതാനന്ദപുരി പറഞ്ഞു. സംഭവത്തിലെ പ്രതികളെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണന്റെ നേതൃത്വത്തിൽ ശ്രീരാമകൃഷണ യോഗാനന്ദാശ്രമത്തിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എച്ച്.പി ജില്ല പ്രസിഡൻ്റ് വി.കെ. സുരേഷ് ശാന്തി നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.ദുർഗാവാഹിനി ജില്ല സംയോജിക സുജിത വിശ്വം, ബിജു ആശ്രമം, കെ.വി.രാജു, കെ.വിശ്വം, തുടങ്ങിയവർ പങ്കെടുത്തു.