മാവേലിക്കര: ലോക ഭൗമദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711ാം നമ്പർ ശാഖയുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമിയിൽ ഫലവൃക്ഷത്തൈകൾ നട്ടു. മാന്നാർ ഗ്രാമപഞ്ചായത്തംഗം ബീ.കെ.പ്രസാദ് തെങ്ങും തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഉത്തമൻ, സെക്രട്ടറി രാധാകൃഷണൻ പുല്ലാമഠം, വനിതാ സംഘം പ്രസിഡന്റ് സുജാ സുരേഷ്, സെക്രട്ടറി ലതാ ഉത്തമൻ എന്നിവർ തൈകൾ നട്ടു.