മാന്നാർ: പുതുതായി രൂപീകരിച്ച, എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.സ്റ്റോർ ജംഗ്ഷന് തെക്ക് വശത്ത് കളീയ്ക്കൽ പറമ്പിൽ ബൽഡിംഗിലെ ഒന്നാം നിലയിലാണ് ഓഫീസ്. മാവേലിക്കര യൂണിയൻ കൺവീർ അഡ്വ.സിനിൽ മുണ്ടപ്പള്ളിയുടെ സാന്നിധ്യത്തിൽ, മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ജയലാൽ എസ്. പടീത്രക്ക് യൂണിയൻ റെക്കാഡുകൾ കൈമാറി. കമ്മറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല,നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരിപാലമൂട്ടിൽ, മാവേലിക്കര യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ്, ശാഖ ഭാരവാഹികളായ വി.റ്റി ബാബു, സുരേഷ് ചിത്രമാലിക, അനിൽകുമാർ, വിജയമ്മ സഹദേവൻ, വനിതാ സംഘം പ്രവർത്തകരായ പ്രവദ രാജപ്പൻ, പുഷ്പ ശശികുമാർ എന്നിവർ പങ്കേടുത്തു.യൂണീയന്റെ വിപുലമായ പ്രവർത്തനോദ്ഘാടനം ലോക്ക് ഡൗണിനു ശേഷം നടത്തുമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.