വളളികുന്നം: ഭിന്നശേഷിക്കാരിക്ക് മരുന്ന് വീട്ടിൽ എത്തിച്ചു നൽകി. ഫയർഫോഴ്‌സ്. വള്ളികുന്നം കാരാഴ്മ കുമ്പളത്ത് വടക്കതിൽ രാജമ്മയ്ക്കാണ് മരുന്ന് വീട്ടിൽ എത്തിച്ചു കൊടുത്തത്. ലോക്ക് ഡൗൺ മൂലം ഭിന്നശേഷിക്കാരിയായ വീട്ടമ്മയ്ക്ക് ചെങ്ങന്നൂരിൽ പോയി Jമരുന്നു വാങ്ങാൻ കഴിയാതിരുന്നതിനാൽ ഫയർഫോഴ്സിനെ വിവരം അറിയിക്കകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി ഫയർസ്റ്റേഷനിലെ ഫയർ ഓഫീസർ അനീഷ് കെ കുമാരൻ മരുന്നു വീട്ടിൽ എത്തിച്ച് നൽകുകയായിരുന്നു. .