ആലപ്പുഴ: ജില്ലയിൽ കൊവിഡ് 19 നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണം 1858 ആയി. ഇന്നലെ ഒരാളെ ആശുപത്രി നിരീക്ഷണത്തിലും 39 പേരെ ഹോം ക്വാറന്റൈനിലും പ്രവേശിപ്പിച്ചു. ആകെ മൂന്ന് പേരാണ് ഹരിപ്പാട് താലൂക്കാശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ ഫലം വന്ന 43 സാമ്പിളുകളും നെഗറ്റീവായിരുന്നു.