അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് എം. ബി.ബി .എസ് പൂർത്തിയാക്കി ഹൗസ് സർജൻസിയും കഴിഞ്ഞ് പടി ഇറങ്ങുന്ന യുവ ഡോക്ടർമാർക്ക് സല്യൂട്ട് നൽകി ആദരം പ്രകടിപ്പിച്ച് പൊലീസ്. പുന്നപ്ര എസ്.എച്ച്.ഒ വി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം കാമ്പസിലെത്തിയാണ് ഇവർക്ക് സല്യൂട്ട് നൽകിയത്. പൊലീസ് സേനയെ തിരിച്ച് ഡോക്ടർമാരും ആദരിച്ചു.
കൊവിഡ് പശ്ചാത്തലത്തിലാണ് ഇവരുടെ പടിയിറക്കത്തോടനുബന്ധിച്ചുള്ള കോൺവക്കേഷനും ആഘോഷങ്ങളും ഒഴിവാക്കിയത്.