വളളികുന്നം: വള്ളികുന്നം:യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനെ ആക്രമിച്ച യഥാർത്ഥ പ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാമെന്ന പൊലീസ് അധികാരികളുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചും പ്രതികളെ എത്രെയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വള്ളികുന്നം പൊലീസ് സ്റ്റേഷന് മുന്നിൽ കെ.പി.സി.സി.നിർവാഹക സമിതി അംഗം കറ്റാനം ഷാജി നിരാഹാര സമരം നടത്തി​. കെ.പി.സി.സി ജന:സെക്രട്ടറി അഡ്വ.കോശി.എം.കോശി ഉദ് ഘാടനം ചെയ്തു.ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു,അഡ്വ.കെ.പി.ശ്രീകുമാർ,രാജലക്ഷ്മി,രാജീവ് കുമാർ,അവിനാശ് ഗംഗൻ,മഠത്തിൽ ഷുക്കൂർ,എസ്.നന്ദകുമാർ, എം.ആർ.മനോജ്കുമാർ,കെ.ആർ.ഷൈജു, എം നൗഫൽ,സുഹൈർ,ഫസൽ നഗരൂർ എന്നിവർ സംസാരിച്ചു.