തുറവൂർ:തുറവൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സാനിറ്റൈസറും, മാസ്കുകളും , അപരാജിത ധൂപചൂർണ്ണവും നേരിട്ട് എത്തിച്ചു നൽകുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സോമൻ അദ്ധ്യക്ഷയായി. വൈ.പ്രസിഡന്റ് ജെയിൻ ഏണസ്റ്റ്, സെക്രട്ടറി സതീദേവി രാമൻ നായർ, തുറവൂർ തെക്ക് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: നീനാ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.