ആലപ്പുഴ:പുന്നപ്രയിൽ മതിലിടഞ്ഞ് വീണ് കെ.എസ്.ആർ.ടി.സി.ഡ്രൈവർ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു.

പഴയനടക്കാവ് ഭാഗത്ത് റോഡ് നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷമുള്ള അശാസ്ത്രീയമായ കാന നിർമ്മാണമാണ് അപകടം വരുത്തിവച്ചത്. പ്രദീപ്കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പരിക്കേ​റ്റയാളുടെ ചികിത്സാ ചിലവ് ഏ​റ്റെടുക്കണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.