മാവേലിക്കര: ഭക്ഷ്യക്ഷാമം നേരിടാൻ ജനകീയ സമിതി ആരംഭിക്കുന്ന 10 മൂട് കപ്പയും ഒരു മൂട് കാന്താരിയും പദ്ധതിയുടെ ഉദ്ഘാടനം മേയ് 9ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കുമെന്ന് ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അറിയിച്ചു. വീടിന്റെ മുറ്റത്ത് ഒരു കൃഷിത്തോട്ടം എന്ന ആശയത്തിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് വരും തലമുറയെ പ്രകൃതിയോട് ഇണക്കി​ ചേർക്കുക എന്നതാണ് ലക്ഷ്യം.

പദ്ധതിയുടെ സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായി സുരേഷ് സിദ്ധാർത്ഥ (ചെയർമാൻ), സന്തോഷ് കൊച്ചുപറമ്പിൽ (ജനറൽ കൺവീനർ), ഡോ.ജോൺസൺ വി.ഇടിക്കുള (ജനറൽ കോഓഡിനേറ്റർ), ബ്യന്ദ ഷൈൻ (കോഓഡിനേറ്റർ) എന്നിവരെ നിയമിച്ചു.
മേയ് 28ന് ജില്ലാതല ഉദ്ഘാടനങ്ങൾ പൂർത്തിയാകും.

................

വീടുകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കും. സ്വന്തമായി സ്ഥലം ഇല്ലാത്തവർക്ക് പങ്കാളിത്ത കൃഷി ചെയ്യുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

അനി വർഗീസ്,

ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി