മാവേലിക്കര: ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി മാവേലിക്കര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ നിഷ് ക്രി​യത്വം കാരണമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത നിയോജക മണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ് ആരോപിച്ചു. വൈസ് പ്രസിഡന്റ് ഭരത് വേണുഗോപാൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അഖിൽ.എം.എസ് തെക്കേക്കര, മണ്ഡലം പ്രസിഡന്റ് പ്രശാന്ത് എം.നമ്പൂതിരി എന്നിവർ സംസാരിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവർക്കെതിരെ കേസ് എടുത്തു.