മാവേലിക്കര: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം 1187ാം നമ്പർ പല്ലാരിമംഗലം ശാഖായോഗത്തിലെ 50 വീട്ടുകാർക്ക് അരിയും പലചരക്ക് സാധനങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. 28, 29 തീയതികളിൽ നടത്താനിരുന്ന ശാഖ ഗുരുക്ഷേത്രത്തിലെ ഒന്നാമത് പുന:പ്രതിഷ്ഠാ വാർഷികം മാറ്റിവച്ചതായി ശാഖാ ഭാരവാഹികൾ അറിയിച്ചു.