ഹരിപ്പാട്: എസ്.പി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നുറുദീൻ കോയയെ അകാരണമായി മർദ്ദി​ച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ഭരണികാവിൽ സുഹൈൽ എന്ന യൂത്ത് കോൺഗ്ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഡി.വൈ.എഫ്. ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസിന്റെ നേത്യത്വത്തിൽ പ്രതിഷേധം നടത്തിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മി​ഷനും ജില്ലാ പൊലീസ് ചീഫിനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന: സെകട്ടറി ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.