cnx

ഹരിപ്പാട് : കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിച്ച മസ്‌ക്കുകളും സാനിട്ടൈസറും ആറാട്ടുപുഴ തെക്ക് മണ്ഡലം കമ്മി​റ്റി വിതരണം ചെയ്തു. ഹോസ്പിറ്റലുകൾ, പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, റേഷൻ കടകൾ, കൃഷിഭവൻ, തുറമുഖ തൊഴിലാളികൾ, പോസ്റ്റ് ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സൗജന്യമായി എത്തിച്ചു നൽകി. മണ്ഡലം പ്രസിഡന്റ് ജി.എസ്.സജീവൻ, ഡി.സി.സി മെമ്പർ ബിജു ജയദേവ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചു ശശിധരൻ, മെമ്പർ നിധീഷ് സുരേന്ദ്രൻ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.